കുടുംബസമേതം കാണാന്‍ കൊള്ളാവുന്ന മലയാളസിനിമകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലസാഹചര്യത്തിലാണ് സകുടുംബം കാണാന്‍ കൊളളാവുന്ന സിനിമയെന്ന ഖ്യാതിയുമായി സ്വര്‍ഗ്ഗം തീയറ്ററുകളിലെത്തിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ ഈ അവകാശവാദം പൂര്‍ണ്ണമായും ശരിയാണെന്ന്് പ്രേക്ഷകര്‍ അംഗീകരിച്ചിരിക്കുന്നതിന്റെ തെളിവാണ് സ്വര്‍ഗ്ഗം കാണാന്‍ തീയറ്ററുകളിലെത്തുന്ന കുടുംബപ്രേക്ഷകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. മാറുന്ന ലോകത്തിലും കത്തോലിക്കാമൂല്യങ്ങളില്‍ മുറുകെപിടിക്കുന്ന ഒരു കുടുംബവും കാലഘട്ടം മാറുന്നതിനുസരിച്ച് മൂല്യങ്ങളില്‍ മായം ചേര്‍ക്കുന്ന മറ്റൊരു കുടുംബവും. ഇങ്ങനെ രണ്ടുകുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് സ്വര്‍ഗ്ഗം മുന്നോട്ടുപോകുന്നത്.
ഈ കുടുംബങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രേക്ഷകരെ വലിയൊരു തിരിച്ചറിവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് സ്വര്‍ഗം ഒരു അനുഭവമായി പ്രേക്ഷകര്‍ക്ക മാറുന്നത്. സന്തോഷമുള്ള കുടുംബം ഉള്ളിടത്താണ് സ്വര്‍ഗ്ഗീയാനുഭവം ഉണ്ടാകുന്നതെന്നാണ് സിനിമആത്യന്തികമായി പറഞ്ഞുവയ്ക്കുന്ന ആശയം. പണത്തിന്റെയും പ്രതാപത്തിന്റെയും ആധുനികതയുടെയും സാങ്കേതികതയുടെയും പുറകെപോകുന്ന മനുഷ്യര്‍ക്കെല്ലാം സംഭവിക്കാവുന്ന കോട്ടങ്ങളും നഷ്ടങ്ങളും സ്വര്‍ഗ്ഗം പറഞ്ഞുവയ്ക്കുന്നുണ്ട്. ആകാംക്ഷഉണര്‍ത്തുന്ന സംഭവഗതികളോ വികാരവിസ്‌ഫോടനങ്ങളോ ഇല്ലെങ്കിലും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കാനുംതനിക്കു ചുറ്റിനുമുള്ള ബന്ധങ്ങളെ അല്പംകൂടി ചേര്‍ത്തുപിടിക്കാനും സ്വര്‍ഗ്ഗം പ്രചോദനം നല്കുന്നുവെന്ന കാര്യവും നിഷേധിക്കാനാവില്ല.
കത്തോലിക്കാമൂല്യങ്ങളെ തമസ്‌ക്കരിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഒഴുക്കിനെതിരെ തുഴയാനുള്ള ശ്രമം നടത്തുന്ന സ്വര്‍ഗ്ഗത്തിന്റെ അണിയറപ്രവര്‍ത്തകരെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവുകയില്ല. ആ ശ്രമത്തിന്റെ അമരത്തുള്ള ലിസി ഫെര്‍ണാണ്ടസിന് അഭിനന്ദനങ്ങള്‍.