കേരള കത്തോലിക്കാസഭയില്‍ ഡിസംബര്‍ ബൈബിള്‍ പാരായണമാസമായി ആചരിക്കുന്നു. 25 ദിവസം നീണ്ടു നില്ക്കുന്ന വചനപാരായണമാസത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപതയില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കലും ഇരിങ്ങാലക്കുട രൂപതയില്‍ ബിഷപ് മാര്‍പോളി കണ്ണൂക്കാടനും നിര്‍വഹിച്ചു. പാരായണ മാസത്തിന്റെ സമാപനം ഡിസംബര്‍ 29 ന് നടക്കും.
ദൈവചിന്തയും ദൈവികനന്മയും സ്‌നേഹവും നിറഞ്ഞ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷിക്കുന്ന ഡിസംബറില്‍തന്നെ ബൈബിള്‍ പാരായണ മാസം ആചരിക്കുന്നത്.