Wednesday, December 18, 2024
spot_img
More

    വനനിയമ ഭേദഗതി ബില്ലിനെതിരെ കെസിബിസി ജാഗ്രത കമ്മീഷന്‍

    വനനിയമ ഭേദഗതി ബില്ലിനെതിരെ കെസിബിസി ജാഗ്രത കമ്മീഷന്‍. ബില്‍ അംഗീകരിക്കാനാവാത്തതാണെന്നു ജാഗ്രത കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 1961 ല്‍ പ്രാബല്യത്തില്‍ വരികയും പലപ്പോഴായി പരിഷ്‌കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്‌കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിലാണ് ജാഗ്രതകമ്മീഷന്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

    വനനിയമം ജനദ്രോഹപരമെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്‌കരണങ്ങള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ കാലഘട്ടത്തില്‍ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്.പിഴ തുകയുടെ വന്‍ വര്‍ദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങള്‍, മല്‍സ്യബന്ധനം, പാഴ് വസ്തുക്കള്‍ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാര്‍ഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്‌കരണങ്ങള്‍ വനാതിര്‍ത്തികളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നവയാണ്. വനനിയമം കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകള്‍ വര്‍ധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. സംശയത്തിന്റെ പേരിലോ, തെറ്റുദ്ധാരണകളുടെ പേരിലോ അനേകം നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ ഇത്തരം കരിനിയമങ്ങള്‍ കാരണമാകും. വനപാലകര്‍ക്ക് കൂടുതല്‍ അധികാരങ്ങളും കൂടുതല്‍ ദുരുപയോഗ സാധ്യതകളും നല്‍കുന്ന ഈ നിയമപരിഷ്‌കരണം പ്രതിഷേധാര്‍ഹവും പിന്‍വലിക്കപ്പെടേണ്ടതുമാണ്. ജാ്ഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!