വത്തിക്കാന്‍ സിറ്റി: മറിയത്തെപോലെ ജീവിതത്തിന്റെ നിസ്സാരതയില്‍ ദൈവത്തിന്റെ മാഹാത്മ്യം കാണാന്‍ കഴിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീയില്‍ നിന്ന് ജനിച്ച ഓരോ ജന്മങ്ങളെയും സംരക്ഷിക്കാനും ഉദരത്തിലുള്ള ജീവനെയും കുട്ടികളെയും സഹനങ്ങളിലൂടെ കടന്നുപോകുന്നവരെയും മരണാസന്നരെയും കുറിച്ച് കരുതലുള്ളവരായിരിക്കണമെന്നും പാപ്പ പറഞ്ഞു. പുതുവര്‍ഷത്തെ ദൈവമാതാവായ മറിയത്തിന് സമര്‍പ്പിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ദൈവമാതാവിന്റെ തിരുനാളാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ സുവിശേഷപ്രഘോഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
അമ്മയെന്ന നിലയില്‍ തന്റെ പുത്രനായ യേശുവിലേക്കാണ് പരിശുദ്ധ കന്യകാമറിയം നമ്മെ നയിക്കുന്നത്. ക്രൈസ്തവവിശ്വാസത്തില്‍ പരിശുദ്ധ അമ്മയ്ക്ക് പ്രത്യേകസ്ഥാനമുണ്ട്. പരിശുദ്ധ അമ്മ എന്ന വാതിലിലൂടെയാണ് ക്രിസ്തു ലോകത്തിലേക്ക് കടന്നുവന്നത്. സ്ത്രീയില്‍ നിന്ന് ജനിച്ച യേശുവിനു ഒരു മുഖവും പേരുമുണ്ടെന്നും അവന്‍ നമ്മെ അവനുമായുള്ള സുദൃഢമായ ബന്ധത്തിനായി ക്ഷണിക്കുന്നു. പാപ്പ പറഞ്ഞു.