നിക്കരാഗ്വ: നിക്കരാഗ്വയില്‍ നിന്ന് വീണ്ടും കത്തോലിക്കാസഭയ്‌ക്കെതിരെ പടയൊരുക്കം. കത്തോലിക്കാ സഭയിലെ വിവിധ സന്യാസസമൂഹങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുകയും സഭാസ്ഥാപനങ്ങളെ വേട്ടയാടുകയും മെത്രാന്മാരെയും വൈദികരെയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നിക്കരാഗ്വ ഭരണകൂടം പുതുതായി രണ്ടു സന്യാസസമൂഹങ്ങളെ കൂടി പുറത്താക്കിയിരിക്കുകയാണ്. പുവര്‍ ക്ലെയര്‍ സന്യാസിനികളെയും നിഷ്പാദുകസമൂഹാംഗങ്ങളെയുമാണ് ഡാനിയേല്‍ ഓര്‍ട്ടെഗ എന്ന സ്വേച്ഛാധിപത്യഭരണാധികാരി രാജ്യത്തു നിന്നു പുറത്താക്കിയിരിക്കുന്നത്. ദിവ്യകാരുണ്യാരാധന നടത്തി ധ്യാനാത്മകജീവിതം നയിക്കുന്ന പുവര്‍ ക്ലെയര്‍ സന്യാനിനികളെ ജനുവരി 29 നാണ് രാജ്യത്തു നിന്ന് പുറത്താക്കിയിരിക്കുന്നത്. അമ്പതുവര്‍ഷമായി രാജ്യത്ത് സേവനം ചെയ്യുന്ന നിഷ്പാദുക കര്‍മ്മലീത്താ സഭാംഗങ്ങള്‍ തങ്ങളുടെ അംഗങ്ങളെ ജനുവരി 23 ന് രാജ്യത്ത്ു നിന്ന് പിന്‍വലിച്ചു. ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ സഭാധികാരികളെ പ്രേരിപ്പിച്ചതെന്ന് പത്രക്കുറിപ്പ് പറയുന്നു.