മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയും മാര്‍ സ്ലീവാ മെഡിസിറ്റിയെയും അപകീര്‍ത്തിപ്പെടുത്തല്‍: മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

പാലാ: സാമൂഹ്യമാധ്യമത്തിലൂടെ മാര്‍ സ്ലീവാ മെഡിസിറ്റിക്കും ആശുപത്രി രക്ഷാധികാരി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനുംഎതിരെ അപവാദപ്രചരണം നടത്തുന്ന ചാനലിനും മാനേജിംങ് എഡിറ്റര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മാര്‍ സ്ലീവാ മെഡിസിറ്റിയാണ് ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ വഴി 2025 ഫെബ്രുവരി 4,6,8 തീയതികളിലും തുടര്‍ന്നും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുളള അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്കിയതിനാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്കണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates