റോം: ജെമേല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സീസ് പാപ്പായുടെ ശ്വാസകോശങ്ങളില്‍ കഫം കെട്ടിയതുമൂലം രണ്ടു പ്രാവശ്യം കടുത്ത ശ്വാസതടസ്സം ഉണ്ടായി.ഈ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് പാപ്പായെ ശ്വാസകോശ പരിശോധന പ്രക്രിയയായ ബ്രോങ്കോസ്‌കോപ്പിക്ക് രണ്ടുതവണ വിധേയനാക്കുകയും ധാരാളം സ്രവം വലിച്ചെടുക്കുകയും ചെയ്തു. അന്നുച്ചതിരിഞ്ഞ് പാപ്പായ്ക്ക് ശ്വസിക്കുന്നതിനു വീണ്ടും ശ്വസനസഹായയന്ത്രം ഘടിപ്പിച്ചു. വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി 14 നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.