ലഹരിവിപത്തിനെതിരെ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതിക്ക് ക്ഷണമില്ല

ലഹരി വിപത്തിനെതിരേ മുഖ്യമന്ത്രി 30ന് വിളിച്ചിരിക്കുന്ന സുപ്രധാന യോഗത്തിലേക്ക് കെസിബിസി മദ്യവിരുദ്ധ സമിതിക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ ഇതിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രതികരിച്ചു.
കാല്‍ നൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളിലും ഗ്രാമങ്ങളിലും ലഹരിക്കെതിരേ ബോധവത്കരണ, ചികിത്സ, പ്രതികരണ പരിപാടികള്‍ നടത്തിവരുന്ന പ്രസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കേണ്ടതില്ലെന്നതു സര്‍ക്കാര്‍ നിലപാടാണോയെന്ന് വ്യക്തമാക്കണം. ഒഴുകിയെത്തുന്ന മാരക ലഹരിയുടെ ഉറവിടത്തെ തളയ്ക്കാനാകണം. മാതാപിതാക്കളും പൊതുസമൂഹവും ലഹരിവിഷയത്തില്‍ ഭയപ്പാടോടെയാണു കഴിയുന്നത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കുള്ള ആര്‍ജവമാണ് സര്‍ക്കാരിനു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates