ഇഡ്യാനപൊലിസ്: മെയ് പതിനെട്ടുമുതല്‍ നടക്കുന്ന 2025 ദേശീയ ദിവ്യകാരുണ്യതീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം. അമേരിക്കയിലെ പത്തു സ്റ്റേറ്റുകളിലായിട്ടാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടക്കുന്നത്. കൃതജ്ഞതാബലിയോടെ മെയ് 18 ഞായറാഴ്ചയാണ് ദിവ്യകാരുണ്യതീര്‍ത്ഥാടനം ആരംഭിക്കുന്നത്. മിന്നെസോട്ട ക്രൂക്ക്‌സ്‌റ്റോണ്‍ ബിഷപ് ആന്‍ഡ്രു കോസെന്‍സാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സ്‌റ്റേറ്റുകളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടനത്തില്‍ നിരവധി കത്തീ്ഡ്രലുകളും ദേവാലയങ്ങളും ഉള്‍പ്പെടുന്നു. ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സാന്നിധ്യംലോകത്തെ അറിയിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം
Previous article