വിട പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് ( ശനി) ലോകം യാത്രാമൊഴി നേരും. ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാന്‍സിസ് പാപ്പ ഏപ്രില്‍ 21 നാണ് ദിവംഗതനായത്. പന്ത്രണ്ടുവര്‍ഷം ധീരമായി സഭയെ നയിച്ച അദ്ദേഹം ഫെബ്രുവരി മുതല്‍ രോഗബാധിതനായിരുന്നു. പക്ഷാഘാതവും അതിനെ തുടര്‍ന്നുള്ള ഹൃദയാഘാതവുമായിരുന്നു മരണകാരണം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പായുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വന്‍ ജനപ്രവാഹമാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയവരുടെ ബാഹുല്യം കാരണം സെന്റ് പീറ്റേഴ്‌സ് ബസിലിക്ക രാത്രി മുഴുവന്‍ തുറന്നിടുകയായിരുന്നു. ഇ്ന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നത്. പാപ്പയുടെ ആഗ്രഹം പോലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികദേഹം അടക്കം ചെയ്യും. കര്‍ദിനാള്‍ ഡീന്‍ ജിയോവാന്നി ബാറ്റിസ്റ്റ സംസ്‌കാരച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
കേരളത്തില്‍ ശനിയാഴ്ച ഔദ്യോഗികദു:ഖാചരണം നടക്കും. ഈ ദിവസം വിനോദപരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ദേശീയപതാക പാതി താഴ്ത്തിക്കെട്ടുകയും ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates