“ഞാളിയത്തച്ചൻെറ കണ്ണീർ മഹാപ്രളയമായി തട്ടിൽ പിതാവിനെ വിഴുങ്ങിക്കളയും“ എന്ന മാണിപ്പറമ്പിൽ അച്ഛന്റെ പുതിയ വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളിൽ ഒന്നാണ് ഈ വാർത്തയുടെ തലക്കെട്ടിനു ആധാരം… അച്ഛന്റെ വീഡിയോ മുഴുവൻ കാണൂ .. യു ട്യൂബ് ലിങ്ക് താഴെ നൽകുന്നു. വീഡിയോയുടെ താഴെയുള്ള കമെന്റുകൾ വായിക്കൂ.. നൂറു കണക്കിന് ഉള്ള കമ്മന്റുകളിൽ ഒന്നുപോലും സഭാപിതാക്കന്മാർക്കു അനുകൂലമായി കാണുവാൻ സാധിക്കുന്നില്ല എന്നുള്ളത് ചിന്തിപ്പിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും തന്നെയാണ്.
ഏതാനും ചിലതു ഇവിടെ കുറിക്കുന്നു.
.
Rev Fr തരിയൻ ഞാളിയത് അച്ചനോട് പുറത്തുപോകാൻ പറയുന്ന
മാർ തട്ടിൽ പിതാവ് അവസരവാദി 😭
പ്രിയ അച്ചാ എല്ലാം കർത്താവിൽ സമർപ്പിക്കുക .
മാർ ആലഞ്ചേരി പിതാവ് ഇതിലും വലിയ അപമാനം സഹിച്ചതാണ് .
ഒറ്റപ്പെടുത്തലുകൾ എല്ലാം ദൈവത്തിൽ സമർപ്പിക്കുക .
പിതാവിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു .
ഞാലിയത്തച്ഛന്റെ മുഖവും മുണ്ടടന്റെ മുഖവും സൂക്ഷിച്ചു നോക്കുക ഒന്ന് പരിശുദ്ധത്മാവിന്റെയും മറ്റൊന്ന് ദുഷ്ടരുപിയുടെയും..
ഞാളിയത്ത് അച്ചന്റെ കണ്ണുനീരിന് ഈ സഭാ തലവൻമാർ എന്ത് ന്യായം പറഞ്ഞാലും . തട്ടിലിനും പാപ്പാനിക്കും മാപ്പില്ല. ജനത്തെ കപളിപ്പിക്കാം ദൈവ വ ത്തെ കപളിപ്പിക്കാ ൻ സാധിക്കില്ല.
ഞാലിയത് അച്ചാ ഞങ്ങളുണ്ട് കൂടെ വിഷമിക്കരുത്
കർത്താവ് ഈശോമിശിഹാ തട്ടിലിനെ മേജർ സ്ഥാനത്ത് നിന്ന് ഇറക്കി വിടുന്ന ദിനങ്ങൾക്കായ് കാത്തിരിക്കുന്നു…
ബഹുമാനപ്പെട്ട തളിയൻ ഞാളിയത് അച്ചനോട് ഒരു വാക്ക്, സ്നേഹ ബഹുമാനപ്പെട്ട അച്ചാ, റോഡിൽ കളിക്കുന്നതിനിടെ വഴക്കുണ്ടാക്കുന്ന കുട്ടികളുടെ അടുത്തേക്കുച്ചെന്ന് കുണ്ടിക്ക് ഒരു കൊട്ട്ടും കൊടുത് കേറടാ വീട്ടിൽ എന്ന് പറയാൻ സ്വന്തം മക്കളോടല്ലേ പറ്റൂ. മറ്റുള്ള കുട്ടികളോട് പറയുവാൻ പറ്റുമോ, അച്ചൻ അനുസരിച്ചപ്പോൾ അച്ചൻ സഭയുടെ, പിതാവിന്റെ സ്വന്തം മകനായി തീർന്നു. സഭയുടെ യെഥാർത്ത മകനായി തീർന്നു. മറ്റുള്ളവർ സഭക്ക് പുറത്തുള്ളവരാണ്. സഭയുടെ മക്കളല്ല. അച്ഛന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും..
വത്തിക്കാന് പരാതി അയക്കാൻ ഒരു പൊതു ലിങ്ക് അചച്ചന് അയച്ചു തരാൻ കഴിയുമോ?…
തട്ടിലും പാമ്പ്ലാനി യും ഉടൻ രാജിവക്കണം…
ഞാളിയത്തച്ഛൻ ദൈവത്തിന്റെ പ്രിയ പുത്രൻ, ദൈവം തിരഞ്ഞെടുക്കപ്പെട്ടവൻ, ഉറപ്പായും ഞാളിയത്തച്ഛന്റെ പേരു സ്വർണലിപികളിൽ ദൈവത്തിന്റെ പുസ്തകത്തിലുണ്ട്…
അനേകരുടെ ചിന്തകളും വികാരങ്ങളുമാണ് അച്ചൻ പങ്കുവച്ചത്. സഭാനേതൃത്വം ഇത്രയ്ക് നേരും നെറിയുമില്ലാത്തവരായിപ്പോയല്ലോയെന്ന് സത്യവിശ്വാസികളേവരും നെടുവീർപ്പോടെ ചോദിക്കുന്നു…….😢😢
ഹൃദയഭേദകമായ രണ്ടു കാഴ്ചകളാണ് സഭയോടൊത്തു നിൽക്കുന്ന വിശ്വാസികൾക്കു കാണേണ്ടി വന്നിട്ടുള്ളത് ഒന്നു തോട്ടുപുറത്തച്ചനെ കുർബാനയർപ്പിച്ചുകൊണ്ടിരുന്ന ബലിവേദിയിൽനിന്നു പിടിച്ചുവലിച്ചിഴച്ചു പുറത്തേക്കു തള്ളിയിടുന്ന സങ്കടകരമായ കാഴ്ച .രണ്ട് വൈദീകയോഗത്തിൽനിന്നു തര്യൻ ഞാളിയത്തച്ചനെ റപ്പായിമെത്രാൻ ഏതോ ധർമ്മക്കാരെ ഓടിച്ചു വിടുന്നതുപോലേ ആട്ടിഓടിച്ചുവിടുന്നത്.അങ്ങനെ എന്തെല്ലാം ദയനീയമായ രംഗങ്ങൾക്കാണ് എറണാകുളം രൂപതയിലെ സഭാമക്കൾ ദ്റുസാക്ഷികളായത്
ജൂലൈ 3 നു ഞാലിയത് അച്ഛൻ cathedral ചർച്ചിൽ കുർബാന അർപ്പിക്കുക. അവിടുത്തെ ഇടവക കാർ എകികൃത കുർബാന അവിടെ അർപ്പിക്കാൻ വേണ്ട കാര്യങ്ങൾ ഉടനെ ചെയ്യുക
അഭിവന്യ പിതാക്കന്മാരെ, നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തികൊണ്ട് പറയുകയാണ്, തരിയൻ ഞാളിയത് അച്ഛനെപ്പോലെ അനുസരണയുള്ള ഒരു വൈദികനെ കിട്ടുവാൻ നിങ്ങൾ 100 കൊല്ലം തപസ് ചെയ്യണം. അല്പമെങ്കിലും നന്മ നിങ്ങളിലുണ്ടെങ്കിൽ ആ വൈദികനോട് നിങ്ങൾ മാപ്പ് പറയണം. നീതി നടപ്പിലാക്കുവാൻ കഴിവില്ലെങ്കിൽ ന്യായാധിപകനാകാൻ ശ്രമിക്കരുത്.
യു ട്യൂബ് ലിങ്ക് കാണുവാൻ താഴെ ക്ലിക് ചെയ്യുക
ഞാളിയത്തച്ചൻെറ കണ്ണീർ മഹാപ്രളയമായി തട്ടിൽ പിതാവിനെ വിഴുങ്ങിക്കളയും