വിശുദ്ധി പ്രാപിക്കാനുള്ള എളുപ്പമാര്‍ഗം വിശുദ്ധ കാര്‍ലോയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എങ്ങനെയാണ് വിശുദ്ധി പ്രാപിക്കാന്‍ കഴിയുന്നത്?
- * വിശുദ്ധി പ്രാപിക്കാനുള്ള പൂര്‍ണ്ണഹൃദയത്തോടെയുള്ള ആഗ്രഹം. ഇതുവരെയും അങ്ങനെയൊരാഗ്രഹം തോന്നിയിട്ടി്‌ല്ലെങ്കില്‍ ആ ആഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക
- * എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുക
- *എല്ലാ ദിവസവും കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക
- *വിശുദ്ധ ഗ്രന്ഥം എല്ലാദിവസവും വായിച്ചുധ്യാനിക്കുക
- *ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുക്കുക
- *ആഴ്ചയിലൊരിക്കല്‍ കുമ്പസാരിക്കുക. തീരെ ചെറിയ പാപം പോലും
- *തീരെ ചെറിയ ത്യാഗങ്ങള്‍ പോലും ഈശോയ്ക്കും മാതാവിനുമായി സമര്‍പ്പിക്കുക
- * കാവല്‍മാലാഖയോട് എപ്പോഴും സഹായം ചോദിക്കുക