വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചു. ‘ഇന്‍ ഉണിത്താത്തെ ഫിദെയി’ എന്നാണ് അപ്പസ്‌തോലികലേഖനത്തിന്റെ പേര്. നിഖ്യ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദൈവശാസ്ത്രപരമായ വിവാദങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ച് ഐക്യവും അനുരഞ്ജനവും കൈവരിക്കാന്‍ ഒരുമിച്ച് നടക്കാന്‍ ഭാവിയെ ലക്ഷ്യം വച്ചുള്ള ഒരു എക്യൂമെനിസത്തിനായി വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതാണ് ലേഖനം. സര്‍വശക്തനായ ദൈവത്തില്‍, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവില്‍ വിശ്വാസം പ്രഖ്യാപിക്കുന്നതിലൂടെ ആരംഭിക്കുന്ന നിഖ്യാ വിശ്വാസപ്രമാണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ പരിശോധിക്കുവാനും പാപ്പ ആഹ്വാനം ചെയ്യുന്നു.
നിഖ്യാ സൂനഹദോസിന്റെ 1700ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നവംബര്‍ 27ന് പാപ്പ തുര്‍ക്കിയിലേക്ക് യാത്രയാകും. പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലികയാത്രയാണ് ഇത്.