സീറോ മലബാര്‍ മെത്രാന്മാരുടെ അംദ്‌ലമിന സന്ദര്‍ശനം നാളെ മുതല്‍

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭ മെത്രാന്മാരുടെ അംദ്‌ലമിന സന്ദര്‍ശനം നാളെ ആരംഭിക്കും. 14 ന് സമാപിക്കും. മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 51 സീറോ മലബാര്‍ രൂപതകളിലെ മെത്രാന്മാരാണ് അംദ്‌ലമിന സന്ദര്‍ശനത്തിനായി എത്തുന്നത്.

ഒക്‌ടോബര്‍ മൂന്നിന് രാവിലെ എട്ടു മണിക്ക് വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ ഒന്നിച്ചര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ മെത്രാന്‍ സംഘം കാണും. വത്തിക്കാന്‍ കൂരിയായിലെ പതിനാറ് കാര്യാലയങ്ങളും മെത്രാന്മാര്‍ സന്ദര്‍ശിക്കുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്യും.

ആഗോള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാര്‍പാപ്പയുമായി കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യേണ്ട സന്ദര്‍ശനമാണ് അംദ്‌ലമിന.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates