വരുന്നൂ, മറ്റൊരു കാര്‍ലോ അക്കൂട്ടിസ്..

വിശുദ്ധ കാര്‍ലോ അക്കൂട്ടിസിനൊരു പിന്‍ഗാമി. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ നിന്നാണ് ഈ ‘ വിശുദ്ധന്റെ’ വരവ്. പെദ്രോ ബല്ലാസെറ്റര്‍ എന്നാണ് പേര്. 21 വയസു മാത്രം പ്രായം. ബോണ്‍ കാന്‍സറിനെ തുടര്‍ന്ന് 2018 ജനുവരി 13 നായിരുന്നു പെദ്രോയുടെ മരണം. പ്രാര്‍ത്ഥനയിലും വിശുദ്ധിയിലും ത്യാഗത്തിലും അധിഷ്ഠിതമായ ജീവിതമായിരുന്നു പെദ്രോ നയിച്ചിരുന്നത്. കാര്‍ലോയെ പോലെ ദൈവത്തിന് സ്വന്തം ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചവനായിരുന്നു പെദ്രോയും. സ്പാനീഷ് മാതാപിതാക്കളുടെ മകനായി നല്ലൊരു കത്തോലിക്കാകുടുംബത്തിലായിരുന്നു ജനനം.

ഇംപീരിയല്‍ കോളജില്‍ കെമിക്കല്‍ എഞ്ചീനിയറിങ്ങിന് ഒന്നാം സെമസ്റ്റര്‍ പഠിക്കുമ്പോഴായിരുന്നു തീവ്രമായ നടുവേദന അനുഭവപ്പെട്ടത്. ചികിത്സയ്‌ക്കെത്തിയപ്പോള്‍ കാന്‍സറാണെന്ന് കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റീ ഹോസ്പിറ്റലില്‍ ചികിത്സാര്‍ത്ഥം പോയിരുന്ന വേളയില്‍ തന്നെ അവന്റെ വിശുദ്ധപൂര്‍വ്വമായ ഇടപെടല്‍ എല്ലാവരെയും സ്പര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. തന്റെ വേദനകളെല്ലാം ദൈവത്തിന് സമര്‍പ്പിക്കുകയാണ് പെദ്രോ ചെയ്തത്. ഓപ്പൂസ് ദേയിയാണ് പെദ്രോയുടെ നാമകരണനടപടികള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

പെദ്രോയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് മെക്‌സിക്കോ, സ്‌പെയ്ന്‍, കെനിയ ഉള്‍പ്പെടെയുള്ള വിവിധരാജ്യങ്ങളില്‍ 28 ഭാഷകളില്‍ പ്രാര്‍ത്ഥനാകാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സമീപഭാവിയില്‍ കാര്‍ലോയ്ക്ക് ഒരു പിന്‍ഗാമിയുണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

അതിനുവേണ്ടി നമുക്കും പ്രാര്‍ത്ഥി്ക്കാം. അതോടൊപ്പം പെദ്രോ ബെല്ലാസറ്ററിനോട് നമുക്കും മാധ്യസ്ഥ്യം യാചിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates