കാഞ്ഞിരപ്പള്ളിയിൽ നിന്നും യുവതീർത്ഥാടകർ മലയാറ്റൂരിലേക്ക്.

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നിന്നുള്ള യുവജന പദയാത്ര.
തോമാശ്ലീഹായുടെ പാദ സ്പർശനമേറ്റ മലയാറ്റൂർ കുരിശു മുടി പുണ്യ സങ്കേതത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി -എസ് എം വൈ എം യുവജനങ്ങൾ രൂപതാ ഡയറക്ടർ ബഹുമാനപ്പെട്ട തോമസ് നരിപ്പാറയിൽ അച്ചനോടൊപ്പം മലയാറ്റൂർ പദയാത്രയ്ക്ക് തുടക്കം കുറിച്ചു . വെള്ളിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ 5 മണിക്ക് നരിപ്പാറയിൽ തോമസ് അച്ചൻ അർപ്പിച്ച പരിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് തീർഥാടന സംഘം പദയാത്ര ആരംഭിച്ചത്.
നോമ്പുകാല ചൈതന്യത്തോട് ചേർന്ന് സംഘടിപ്പിക്കുന്ന പദയാത്രയിൽ ഇരുപതോളം യുവജന സുഹൃത്തുക്കളാണ് പങ്കെടുക്കുന്നത്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കനൽ വഴികളിലൂടെ വിശ്വാസത്തിന്റെ കരുത്തുമായിട്ടാണ് യുവജനങ്ങൾ കുരിശുമുടിയിലേക്ക് തീർത്ഥാടനം നടത്തുന്നത്. ഈശോ മിശിഹായുടെ ദിവ്യ രഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ട് നടന്നു നീങ്ങുന്ന തീർത്ഥാടകർ യാമ ശുശ്രൂഷകളും സ്ലീവപാതയും ജപമാല പ്രാർഥനകളുമായാണ് നീങ്ങുന്നത്. യുവജനങ്ങൾ കഠിനമായ പാതകളെ വിശ്വാസം കൊണ്ട് അതിജീവിക്കാനും ആത്മീയ നവീകരണം പ്രാപിക്കാനും ഈ പദയാത്ര ലക്ഷ്യമിടുന്നു.

ഫോട്ടോ: കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ നിന്നും മലയാറ്റൂരിലേക്ക് പദയാത്രയായി തീർത്ഥാടനം ചെയ്യുന്ന രൂപത യുവദീപ്തി – എസ് എം വൈ എം പ്രവർത്തകർ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പഴയപള്ളി റെക്ടർ ഫാ. ജോൺ വെട്ടുവയലിൽ, രൂപത യുവദീപ്തി – എസ് എം വൈ എം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, ആനിമേറ്റർ സി . ബ്രിജിത്ത പുല്ലുമാരിക്കുടിയിൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർക്കൊപ്പം

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates