മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനുവേണ്ടി വിശുദ്ധ റാഫ്ക്കയോട് പ്രാര്‍ത്ഥിക്കാം

മിഡില്‍ ഈസ്റ്റില്‍ അശാന്തിയുടെ കരിമേഘങ്ങള്‍വ്യാപിക്കുമ്പോള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരാന്‍ വേണ്ടി മാധ്യസ്ഥ്യം തേടേണ്ട വിശുദ്ധയാണ് റാഫ്ക്ക. ഒരുപക്ഷേ സാധാരണക്കാര്‍ അധികം അറിഞ്ഞിരിക്കാന്‍ ഇടയില്ലാത്ത പേരാണ് റാഫ്ക്കയുടേത്. തങ്ങളുടെ ജീവിതംകൊണ്ടു ക്രിസ്തുവിന് സാക്ഷ്യം വഹിച്ച മിഡില്‍ ഈസ്റ്റിലെ നിരവധി പുണ്യജീവിതങ്ങളുടെ പട്ടികയിലാണ് റാഫ്ക്കയുടെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1832 ല്‍ ലെബനോനില്‍ ജനിച്ച റാഫ്കയെ പതിനാലാം വയസുമുതല്‍ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുതുടങ്ങി. പക്ഷേ തന്റെ ജീവിതം ക്രിസ്തുവിനുവേണ്ടി സമര്‍പ്പിച്ച റാഫ്ക്ക അത്തരം പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ച് ഓര്‍ഡര്‍ ഓഫ് സെന്റ് അന്തോണി ഓഫ് ദ മാരോനൈറ്റില്‍ ചേര്‍ന്നു. പിന്നീടുള്ള 26 വര്‍ഷം സെന്റ് സൈമണ്‍ മൊണാസ്ട്രിയില്‍ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച് മറ്റ് കന്യാസ്ത്രീകള്‍ക്ക് മാതൃകയായി അവള്‍ ജീവിച്ചുപോന്നു. തന്റെ ജീവിതത്തിലുണ്ടായ എല്ലാ ശാരീരികവേദനകളും ദൈവമഹത്വത്തിനായിട്ടാണ് റാഫ്ക്ക സമര്‍പ്പിച്ചത്. 2001 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ റാഫ്ക്കയെ വിശുദ്ധയായി ഉയര്‍ത്തി.

ഇന്ന് മിഡില്‍ ഈസ്റ്റ് പുകയുമ്പോള്‍ മിഡില്‍ ഈസ്റ്റില് സമാധാനം പുലരാനായി രാജ്യത്തെ റാഫ്ക്കയ്ക് സമര്‍പ്പിച്ച് നമുക്കു പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates