Tuesday, April 21, 2026
spot_img
More

    ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മദിനം.

    ആഗോളകത്തോലിക്കാസഭയെ 12 വര്‍ഷവും ഒരുമാസവും എട്ടുദിവസവും നയിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. 2025 ഏപ്രില്‍ 21 ന് ഈസ്റ്റര്‍ പിറ്റേന്നായിരുന്നു പരിശുദ്ധപിതാവ് കാലം ചെയ്തത്.

    കത്തോലിക്കാസഭയുടെ 266 ാമത്തെ മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അപ്രതീക്ഷിത സ്ഥാനത്യാഗത്തെ തുടര്‍ന്ന് കൂടിയ കോണ്‍ക്ലേവില്‍ വച്ചായിരുന്നു അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. 2013 മാര്‍ച്ച് 19 ന് അദ്ദേഹം പാപ്പയായി ചുമതലയേറ്റു.

    പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്.സന്യാസസമൂഹാംഗമായ പാപ്പ, യൂറോപ്പിന് വെളിയില്‍ നിന്നുള്ള പാപ്പ, ലാറ്റിന്‍ അമേരിക്കക്കാരനായ പാപ്പ എന്നിവയെല്ലാം ആ സവിശേഷതകളായിരുന്നു.

    ഏപ്രില്‍ 26 ന് നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ ആറുലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. മേരി മേജര്‍ ബസിലിക്കയിലുള്ള പാപ്പായുടെ കബറിടത്തില്‍ ഇന്ന് വിശ്വാസികളുടെ പ്രവാഹമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!