കത്തോലിക്കര്‍ പുസ്തകങ്ങള്‍ വായിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഡിജിറ്റല്‍ യുഗത്തിന്റെ ഇക്കാലത്ത് കത്തോലിക്കര്‍ പ്രിന്റഡ് പുസ്തകങ്ങളും വായിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മനസ്സിനെ സമ്പുഷ്ടമാക്കുന്നതാണ് വായന. ക്രിസ്തുവിനെ പ്രഘോഷിക്കാനുളള വലിയൊരു സാധ്യതയാണ് അത്. പാപ്പ പറഞ്ഞു. വത്തിക്കാന്‍ പബ്ലീഷിംങ് ഹൗസിലെ ജോലിക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. വായനക്കാരെ ചിന്തിക്കാനും പഠിക്കാനും മനനം ചെയ്യാനും സഹായിക്കുന്നതാണ് വായന. അടഞ്ഞുപോയ ഹൃദയങ്ങള്‍ക്കുള്ള ഒരു മറുമരുന്നാണ് വായന. ഒരു പുസ്തകം കൈയിലെടുക്കുമ്പോള്‍ നാം ആശയപരമായി ഒരു എഴുത്തുകാരനുമായി അഭിമുഖീകരണം നടത്തുകയാണ് ചെയ്യുന്നത്. രണ്ടുപേര്‍ക്കിടയിലുള്ള പാലമാണ് പുസ്തകം. പാപ്പ പറഞ്ഞു.

വത്തിക്കാന്‍ പബ്ലീഷിംങ് ഹൗസിന്റെ നൂറാം വാര്‍ഷികമാണ് ഈ വര്‍ഷം. 1926 ലാണ് വത്തിക്കാന്‍ പബ്ലീഷിംങ് ഹൗസ് ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates