പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ഗാനം

പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണേ എന്ന് ശിഷ്യന്മാര്‍ യേശുവിനോട് അപേക്ഷിക്കുന്നതായി നാം വിശുദ്ധഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. കണ്ണീരിന്‍ പ്രാര്‍ത്ഥനയില്‍ എന്ന ഭക്തിഗാനം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നതും അതുതന്നെയാണ്. നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരും പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവരുമാണ്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന എങ്ങനെയുള്ളതാണ്? നമ്മുടെ പ്രാര്‍ത്ഥന എങ്ങനെയുള്ളതാകുമ്പോഴാണ് ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുന്നത്? അതിനുള്ള ഉത്തരമാണ് ലിസി സന്തോഷ് രചനയും ഈണവും നല്കി ശ്രുതി ബെന്നി ആലപിച്ച് ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയ കണ്ണീരിന്‍ പ്രാര്‍ത്ഥനയില്‍ എന്ന ഭക്തിഗാനം. കരഞ്ഞുപ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുന്ന, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന ഗാനം എന്ന് ഇതിനെ വിശേഷിപ്പിക്കാനാവും. പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്ട്ര. ജോബ് ജോസഫ് എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നു. ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://youtu.be/pZU3mNt2sA

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates