ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് രൂപതയിൽ നിന്നുള്ള ആദ്യ സന്യാസ വ്രതവാഗ്ദാനവും സന്യാസ വസ്ത്രസ്വീകരണവും മെയ് 28-ന് ലണ്ടനിലെ ടൂട്ടിംഗ് സെന്റ് ബോണിഫസ് ചർച്ചിൽ വെച്ച് നടന്നു. സിസ്റ്റർ ക്രിസ്റ്റി മരിയ എസ്.എച്ച് ആണ് വ്രതവാഗ്ദാനം നടത്തിയത് .
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേയായിരുന്നു ചരിത്രപരമായ ശുശ്രൂഷകൾ നടന്നത്. ഫാർമസിസ്റ്റ് ജോലി ഉപേക്ഷിച്ചാണ് സിസ്റ്റർ ക്രിസ്റ്റി മരിയ സന്യാസവഴി തിരഞ്ഞെടുത്തത്. പാവങ്ങളുടെ അമ്മയായി, തെരുവിൽ കഴിയുന്നവർക്ക് സംരക്ഷകയായി മാറാൻ കഴിയട്ടെ…