ലാംബെദൂസ: ലെയോ പതിനാലാമന്‍ പാപ്പ ലാംബെദൂസ സന്ദര്‍ശിച്ചു. കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് ലാംബെദൂസ. ജൂലൈ നാലാം തീയതിയായിരുന്നു മാര്‍പാപ്പ ലാംബെദൂസ സന്ദര്‍ശിച്ചത്.
ലാംബെദൂസെയില്‍ എത്തിച്ചേര്‍ന്ന ലെയോ പതിനാലാമന്‍ പാപ്പയെ മേയര്‍ ഡോ ഫിലിപ്പി മന്നിനോ ഔദ്യോഗികമായി സ്വീകരിച്ചു.കുടിയേറ്റക്കാരോടുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെയും അതിജീവനത്തിന്റെയും യൂറോപ്യന്‍ മാനുഷിക സഹായത്തിന്റെയും ആഴത്തിലുള്ള പ്രതീകമായ മോളോ ഫാവലോറോ എന്ന കോണ്‍ക്രീറ്റ് ശീല ആശീര്‍വദിക്കുകയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു. താന്‍ എത്തിച്ചേര്‍ന്നത് നീണ്ടപ്രഭാഷണങ്ങള്‍ക്കുവേണ്ടിയല്ല ക്രിസ്തുവിന്റെ സാന്നിധ്യമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് പാപ്പ പറഞ്ഞു.
2013 ജൂലൈ എട്ടിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലാംബെദൂസ സന്ദര്‍ശിച്ചത്. ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ ആദ്യയാത്രയും ലാബെദൂസയിലേക്കായിരുന്നു.