വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ വേനലവധിക്കായി കാസില്‍ഗൊണ്ടോല്‍ഫയിലേക്ക്. ഇനി ജൂലൈ 27 വരെ പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലായിരിക്കും ചെലവഴിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലേക്ക് പുറപ്പെട്ടത്. ഇതോടെ 27 വരെ പാപ്പയുടെ ഔദ്യോഗികച്ചടങ്ങുകളൊന്നും വത്തിക്കാനില്‍ ഉണ്ടായിരിക്കുകയില്ല.
വിശ്രമം, പ്രാര്‍ത്ഥന, വിനോദങ്ങള്‍ എന്നിവയ്ക്കായാണ്അവധിദിവസങ്ങള്‍ പാപ്പ നീക്കിവയ്ക്കുന്നത്.
ജൂലൈ 27 ന് പാപ്പ വത്തിക്കാനിലേക്ക് മടങ്ങും. ഓഗസ്റ്റ് അഞ്ചു മുതല്‍ പൊതുദര്‍ശനപരിപാടികള്‍ ആരംഭിക്കും.
കഴിഞ്ഞവര്‍ഷവും പാപ്പ അവധിക്കാലം ചെലവഴിച്ചത് കാസില്‍ഗൊണ്ടോല്‍ഫയിലായിരുന്നു. അതുപോലെ സ്വര്‍ഗ്ഗാരോഹണ തിരുനാളായ ഓഗസ്റ്റ് 15 ന്,കാസില്‍ഗാന്‍ഡോള്‍ഫോയില്‍ കുറച്ച് ദിവസത്തെ അവധിക്കാലം ചെലവഴിക്കാന്‍ പാപ്പ തിരിച്ചെത്താനും സാധ്യതയുണ്ട്.