കരാക്കാസ്: കരാക്കാസ് അതിരൂപതയിലെ ദേവാലയങ്ങളില്‍ 25 എണ്ണത്തിന് ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. അതിരൂപതയുടെ കീഴില്‍ ആകെയുള്ളത് 100 ദേവാലയങ്ങളാണ്. അതില്‍ 25 എണ്ണമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ദേവാലയത്തിനുള്ളില്‍ വച്ച് വിശുദ്ധകുര്‍ബാനയോ മറ്റ് തിരുക്കര്‍മ്മങ്ങളോ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ വെളിയില്‍ വച്ചാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ മാസമാണ് വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഭൂകമ്പങ്ങള്‍ നടന്നത്. അതില്‍ നാലായിരത്തോളം മരണങ്ങളും പതിനായിരങ്ങള്‍ക്ക് പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പഴക്കമേറിയ കെട്ടിടങ്ങള്‍ക്കാണ് കൂടുതലും നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.