spot_imgspot_imgspot_imgspot_img

അഭയാര്‍ത്ഥിപ്രവാഹം: വാതിലുകള്‍ തുറന്നുകൊടുത്ത് സഭ.

സ്യൂട്ട; സ്‌പെയ്‌നില്‍ അഭൂതപൂര്‍വ്വമായ അഭയാര്‍ത്ഥിപ്രവാഹം. 24 മണിക്കൂറിനുള്ളില്‍ 60,000 കുടിയേറ്റക്കാരാണ് സ്‌പെയ്‌നില്‍ എത്തിയിരിക്കുന്നത്. ജൂലൈ 30,31 തീയതികളിലായിട്ടാണ് ഈ സംഭവവികാസം. ഇതാവട്ടെ സ്‌പെയ്‌നിലെ ജനസംഖ്യയുടെ എഴുപതുശതമാനത്തോളം വരും. മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയുടെ വടക്കന്‍ തീരത്തുള്ള സ്പാനിഷ് സ്വയംഭരണ നഗരമായ സ്യൂട്ടയിലേക്കാണ് നീന്തിയും ‘എല്‍ തരാജല്‍’ ബ്രേക്ക്‌വാട്ടറിലൂടെ നടന്നും എത്തിച്ചേര്‍ന്നിരിക്കുന്നത്.

2021ല്‍ മൊറോക്കോ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചപ്പോള്‍ 8,000 പേര്‍ അതിര്‍ത്തി കടന്ന സംഭവത്തെക്കാള്‍ വളരെ വലുതും സ്യൂട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ പ്രതിസന്ധിയുമാണിത്. കുടിയേറ്റ ശ്രമത്തിനിടയില്‍ അറുപതോളം പേര്‍ മരിച്ചതായിട്ടാണ് കണക്ക്. സ്‌പെയ്ന്‍ സൈന്യത്തെ പ്രശ്‌നപരിഹാരത്തിനായി വിന്യസിച്ചിട്ടുണ്ടെങ്കിലും അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ അതൊന്നും മതിയാവാതെ വന്നിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ cadiz , ceuta രൂപതകള്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. രൂപത അഭയാര്‍ത്ഥികളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ഇടവകകളില്‍ വാരാന്ത്യങ്ങളില്‍ നടത്തുന്ന പിരിവുകള്‍ കുടിയേറ്റക്കാര്‍ക്കുള്ള രൂപതാ ഓഫീസിന് നല്കുമെന്ന് അധികാരികള്‍ അറിയിച്ചു.

ഒരു രൂപതാഎന്ന നിലയില്‍, സിവില്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട അധികൃതരുമായും സഹകരിക്കാനുള്ള ഞങ്ങളുടെ പൂര്‍ണ്ണ സന്നദ്ധത ഞങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുവെന്നും ‘ഓരോ ഭരണവിഭാഗത്തിന്റെയും അധികാരപരിധികളെ മാനിച്ചുകൊണ്ടും ഏകോപനത്തോടെയും പ്രവര്‍ത്തിച്ച്, ഉണ്ടാകാവുന്ന ഏത് ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പങ്കുവഹിക്കുന്നതിനായി ഞങ്ങളുടെ പക്കലുള്ള മാനുഷികവും ഭൗതികവുമായ വിഭവങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നും രൂപത പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates