spot_imgspot_imgspot_imgspot_img

പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകണം: മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് ലെയോ പതിനാലാമന്‍പാപ്പ. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നിറയുമ്പോഴും സംശയം, അനിശ്ചിതത്വം, അരക്ഷിതാവസ്ഥ എന്നിവയുടെ ഭാരത്താല്‍ നിറയുമ്പോഴും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ യൗവനം നിങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള അമൂല്യമായ നിധിയാണ് എന്ന ബെനഡിക്ട് പതിനാറാമന്‍ പാ്പ്പയുടെ വാക്കുകളും ലെയോ പാപ്പ ഉദ്ധരിച്ചു. പശ്ചിമാഫ്രിക്കന്‍ യുവജനസമ്മേളനത്തില്‍ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

പതിനാറ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളാണ് ഇവിടെ ഒരുമിച്ചുചേര്‍ന്നിരിക്കുന്നത്. നൈമിഷിക ആനന്ദങ്ങളുടെയും ഉപരിപ്ലവതയുടെയും പേരില്‍ യൗവനം ഹോമിക്കരുതെന്നും പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates