spot_imgspot_imgspot_imgspot_img

ലെയോ പതിനാലാമന്‍ പാപ്പ ആശുപത്രിയില്‍ നിന്ന് മടങ്ങി.

വത്തിക്കാന്‍ സിറ്റി: ജെമെല്ലി ആശുപത്രിയില്‍ കാന്‍സര്‍രോഗത്തിന് ചികിത്സയിലായിരുന്ന ലെയോ പതിനാലാമന്‍ പാപ്പ ആശുപത്രി വിട്ടു. ഒക്ടോബര്‍ പതിനേഴാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. അഞ്ചു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പാപ്പ തന്റെ അനുദിന ജോലികള്‍ പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി ഞായറാഴ്ച അപ്പസ്‌തോലിക് പാലസിലെ ജാലകത്തില്‍ നിന്നുകൊണ്ട് പതിവുപോലെ മധ്യാഹ്ന പ്രാര്‍ത്ഥന നയിച്ചു. 15000 ആളുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പാപ്പയെ കാണുവാനുളള് ആഗ്രഹത്തോടെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ഒക്ടോബര്‍ 13 ാം തീയതിയായിരുന്നു പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാപ്പയുടെ വലതുശ്വാസകോശത്തില്‍ അര്‍ബുദമാണെന്ന് ശസ്ത്രക്രിയക്കു ശേഷം സ്ഥിരീകരിക്കുകയായിരുന്നു. ലോകം മുഴുവനുമുളള വിശ്വാസികള്‍ പാപ്പയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഇപ്പോഴും തുടരുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates