ഇന്ന് ഈശോയുടെ സ്വര്‍ഗ്ഗാരോഹണതിരുനാള്‍ സഭ ആചരിക്കുന്നു. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മുടെ ഉള്ളില്‍ ശക്തിപ്രാപിക്കട്ടെ. സ്വര്‍ഗ്ഗം നോക്കി ജീവിക്കാന്‍ നമുക്ക് ഇന്നേ ദിവസം പ്രേരണയാവട്ടെ.
എല്ലാവരുടെയും ലക്ഷ്യം സ്വര്‍ഗ്ഗമായിരിക്കട്ടെ. ഭൂമിയില്‍ നാം സമ്പാദിക്കുന്നതെല്ലാം നിശ്ചിതകാലത്തേക്ക് മാത്രം. പെട്ടെന്നൊരു നാള്‍ മരണത്തിന്റെ ദൂതന്‍ വരുമ്പോള്‍ കൈയും വീശി നാം തിരികെ പോകണം. വന്നയിടത്തേക്ക്…
എന്തുമാത്രം സ്വത്ത് സമ്പാദിച്ചു, എത്ര മനോഹരമായ വീടായിരുന്നു… എത്ര ബാങ്ക് ബാലന്‍സുണ്ട്.. ദൈവം ഒന്നും ചോദിക്കില്ല. ഉള്ളതെല്ലാം ഇവിടെ മാത്രമായിരുന്നു. മറുകര തേടിയുള്ള യാത്രയില്‍ നാം ഒന്നും കൊണ്ടുപോകുന്നില്ല. കൊണ്ടുപോകുന്നത് ആര്‍ക്കെങ്കിലുമൊക്കെ ചെയ്ത നന്മകള്‍.. കാരുണ്യത്തോടെയുള്ള ഇടപെടലുകള്‍.. സഹായമനസ്ഥിതി.. സ്‌നേഹപൂര്‍വ്വമായ പങ്കുവയ്ക്കലുകള്‍..
ദൈവമേ സ്വര്‍ഗ്ഗത്തെ നോക്കി മാത്രം ജീവിക്കാന്‍ എനിക്ക് പ്രേരണ നല്കിയാലും സ്വര്‍ഗ്ഗം മാത്രം എന്നെ പ്രചോദിപ്പിക്കട്ടെ..
മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ മംഗളങ്ങള്‍