ക്രിസ്തുമസ് ദിനത്തില്‍ ബോക്കോ ഹറാം ക്രിസ്ത്യന്‍ ഗ്രാമം ആക്രമിച്ച് ഏഴു പേരെ വധിച്ചു

ക്വാരാംഗുലും: നൈജീരിയായിലെ ക്രിസ്ത്യന്‍ ഗ്രാമമായ ക്വാരാംഗുലും ബോക്കോ ഹറാം ആക്രമിച്ച് ഏഴു പേരെ വധിച്ചു. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ക്രിസ്തുമസ് ദിനത്തിലാണ് നൈജീരിയായെ നടുക്കിയ ഈ സംഭവം നടന്നത്.

തീവ്രവാദികള്‍ ട്രക്കുകളിലും മോട്ടോര്‍ സൈക്കിളിലുമെത്തി ഗ്രാമത്തിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വീടുകളിലെ ഭക്ഷണം മോഷ്ടിക്കുകയും പിന്നീട് അവ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു നരഹത്യ.

ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് ഗ്രാമത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates