ഐഎസ് ഭീകരത വീണ്ടും, ക്രിസ്തുമസ് ദിനത്തില്‍ പത്ത് ക്രൈസ്തവരെ തല വെട്ടിക്കൊന്നു

അബൂജ: നൈജീരിയായിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ക്രിസ്തുമസ് ദിനത്തില്‍ 10 ക്രൈസ്തവരെ തലവെട്ടിക്കൊന്നു. ഇവരെ കൂടാതെ ഒരു മുസ്ലീമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കോപ്റ്റിക് ക്രൈസ്തവരെ കടല്‍ത്തീരത്ത് നിരത്തി നിര്‍ത്തി ശിരച്ഛേദം നടത്തിയതിന്റെ വീഡിയോ പുറത്തുവിട്ടതുപോലെ ഈ ഭീകരതയുടെ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. തല വെട്ടിക്കൊല്ലുന്നതിന്റെ ഭീകരദൃശ്യം ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരെല്ലാം ബന്ദികളാക്കപ്പെട്ടിരുന്നവരായിരുന്നു.. പതിമൂന്നുപേരെയാണ് ബന്ദികളാക്കിയിരുന്നത്. ഇതില്‍ 11 പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

അറബ് ഭാഷയില്‍ ടൈറ്റിലുകളോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഓഡിയോ ലഭ്യമല്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates