കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ സംസ്‌കാരം ശനിയാഴ്ച

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 14 ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. കര്‍ദിനാള്‍ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ജിയോവാന്നി സംസ്‌കാരശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും. സംസ്‌കാരശുശ്രൂഷയുടെ അവസാനഘട്ടചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിക്കും. സംസ്‌കാരശുശ്രൂഷകള്‍ക്ക് ശേഷം ഭൗതികദേഹം ഓസ്‌ട്രേലിയായിലേക്ക് കൊണ്ടുപോകും. സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരം.

അപ്രതീക്ഷിതമായ മരണമായിരുന്നു 81 കാരനായ മുന്‍ സെക്രട്ടറിയേറ്റ് ഫോര്‍ദ ഇക്കോണമി പ്രിഫെക്ടായിരുന്ന പെല്ലിന്റേത്. കര്‍ദിനാള്‍ പെല്ലിന്റെ സാക്ഷ്യജീവിതവും സഭയോടുള്ള പ്രതിബദ്ധതയും വിശ്വാസജീവിതവും അനുശോചനസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates