മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പി്‌ന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കത്തോലിക്കോ കോണ്‍ഗ്രസ് നേതൃസമിതി.

പത്തുശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ നിശ്ചയിച്ച പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്നും പരമാവധി പേര്‍ ഉള്‍പ്പെടുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ പുന:ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എന്നാല്‍ വാര്‍ഷികവരുമാനം നാലു ലക്ഷം എന്നും കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം ഗ്രാമീണ മേഖലയില്‍ രണ്ടര ഏക്കര്‍ എന്നും നിശ്ചയിച്ചത് അനുചിതവും വിവേചനപരവുമാണെന്നും സമിതി വിലയിരുത്തി. സാമ്പത്തികസംവരണത്തിന് വരുമാന ഭൂവിസ്തൃതി പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.