പാക്കിസ്ഥാന്‍; നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു

ലാഹോര്‍: മതന്യൂനപക്ഷങ്ങളില്‍ നിന്നുളള പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും പിന്നീട് വിവാഹത്തിനും വിധേയരാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു.

ക്രൈസ്തവ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ഇതിന് ഇരകളാകുന്നത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ കാരണം അന്വേഷിച്ച്കണ്ടുപിടിക്കാനായി പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിയമവും അവകാശങ്ങളും എല്ലാവര്‍ക്കും ഒരുപോലെയാണ്. ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും സിക്കുകാരുടെയും മക്കള്‍ ഞങ്ങളുടെ മക്കളെപോലെ തന്നെയാണ്. റിലീജയസ് ഹാര്‍മണിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി താഹിര്‍ മെഹമ്മദൂസ് അഷ്‌റാഫി പറഞ്ഞു.

പാക്കിസ്ഥാനിലെ നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ് അസാദ് മാര്‍ഷല്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. നിരവധി സഭാ നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.