കോംഗോയില്‍ സലേഷ്യന്‍ വൈദികനെ കുത്തിക്കൊലപ്പെടുത്തി

കോംഗോ: ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സലേഷ്യന്‍ വൈദികനെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ലിയോപോള്‍ഡ് ഫെയെന്‍ എന്ന വൈദികനാണ് ദാരുണാന്ത്യം സംഭവിച്ചത്.

82 കാരനായ ഇദ്ദേഹത്തെ നിരവധി തവണ കുത്തിയതായി വത്തിക്കാന്‍ ന്യൂസ് ഏജന്‍സിറിപ്പോര്‍ട്ട് ചെയ്യുന്നു. കിടപ്പുമുറിയില്‍ വച്ചാണ് ആക്രമണം. ബെല്‍ജിയം സ്വദേശിയായ ഇദ്ദേഹം അസുഖബാധിതനായിരുന്നു.

കഴിഞ്ഞ നാല്പതുവര്‍ഷമായി കോംഗോയില്‍ സേവനം ചെയ്തുവരികയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.