ഈശോ തനിക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടുത്തെ തിരുഹൃദയത്തില്‍ നി്ന്ന് പുറപ്പെട്ട പ്രകാശരശ്മികള്‍ രണ്ടു നിറങ്ങളോട് കൂടിയതായിരുന്നുവെന്നാണ് വിശുദ്ധ ഫൗസ്റ്റീനയുടെ സാക്ഷ്യം.
ഒന്ന് ചുവപ്പും മറ്റൊന്ന് വിളറിയ നിറവുമായിരുന്നു. ഫൗസ്റ്റീനയുടെ ദര്‍ശനപ്രകാരമാണ് കരുണയുടെ ഈശോയുടെ ചിത്രത്തിന് രൂപം നല്കിയിരിക്കുന്നതും.
ഈ പ്രകാശരശ്മികളുടെ അര്‍ത്ഥം ചോദിച്ച വിശുദ്ധയ്ക്ക് ഈശോ വെളിപെടുത്തികൊടുത്തത് ഇങ്ങനെയായിരുന്നു രക്തത്തിന്റെയും വെള്ളത്തിന്റെയും പ്രതീകങ്ങളാണ് അവ. കുരിശുമരണസമയത്ത് തന്റെ വിലാവില്‍ കുന്തം കൊണ്ട് കുത്തി മുറിവേല്പിച്ചപ്പോള്‍ പുറപ്പെട്ട രക്തത്തിന്റെയും വെള്ളത്തിന്റെയും പ്രതീകങ്ങള്‍.
ചുവപ്പുരക്തം ഈശോയുടെ ്ത്യാഗത്തിന്റെ പ്രതീകമാണ്. അതായത് ദിവ്യകാരുണ്യത്തിന്റെ.. മനുഷ്യവംശത്തോടുള്ള ക്രിസ്തുവിന്റെ അദമ്യമായ സ്‌നേഹത്തിന്റെ അടയാളവുമാണ് അത്. കൂടാതെ വെള്ള രശ്മികള്‍ ആത്മാവിനെ കഴുകിയെടുക്കുന്ന മാമ്മോദീസ എന്ന കൂദാശയുടെ പ്രതീകവുമാണത്രെ.