Wednesday, January 15, 2025
spot_img
More

    ശത്രുക്കള്‍ വേട്ടയാടുകയാണോ,അകാരണമായി പീഡിപ്പിക്കപ്പെടുകയാണോ ഈ വചനത്തിന്റെ ശക്തിയാല്‍ നമുക്ക് വിടുതല്‍ പ്രാപിക്കാം

    അകാരണമായി ജീവിതത്തില്‍ നാം ചിലപ്പോള്‍ വേട്ടയാടപ്പെടാറുണ്ട്. ശത്രുക്കള്‍ നമുക്ക് പല കെണികളും ഒരുക്കാറുമുണ്ട്, നമ്മെക്കാള്‍ അധികാരം, സ്വാധീനം, പണം, കായികം എന്നിങ്ങനെയുള്ള പല ഘടകങ്ങള്‍ കൊണ്ടും ശത്രുക്കള്‍ നമ്മെ നിലംപരിശാക്കാറുമുണ്ട്. അവരുടെ കുത്സിതപ്രവൃത്തികള്‍ക്കു മുമ്പില്‍ നാം ഒറ്റപ്പെട്ടുപോകാറുമുണ്ട്.

    കാരണം എപ്പോഴും ആളുകള്‍ ചേര്‍ന്നുനില്ക്കുന്നത് അധികാരമുള്ളവന്റെയും പണമുള്ളവന്റെയും ഒപ്പമാണ്. സാധാരണക്കാരനും ദരിദ്രനുമൊപ്പം നില്ക്കാന്‍ ആരുമുണ്ടാവില്ല. അവന് പണമില്ല, അധികാരമില്ല,സ്വാധീനമില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലെ വലിയ നിസ്സഹായതയാണ് സമ്മാനിക്കുന്നത്. ഈ നിമിഷങ്ങളില്‍ നമുക്ക് വചനം പറഞ്ഞ് ദൈവത്തിന്റെ സഹായം തേടാം. വചനം ദൈവത്തിന്റെ വാഗ്ദാനമാണല്ലോ. അതൊരിക്കലും മാറുകയുമില്ല.

    അതുകൊണ്ട് നമുക്ക് ഈലോകത്തില്‍ ഉറച്ചുവിശ്വസിക്കാവുന്ന ഒന്നേ ഒന്ന് വചനം മാത്രമാണ്, ദൈവം മാത്രമാണ്. പക്ഷേ വചനം നമ്മുടെ ജീവിതത്തില്‍ നിവര്‍ത്തിക്കപ്പെടണമെങ്കില്‍ നാം വിശ്വസിക്കണം. വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കും എന്നാണല്ലോ യേശു മര്‍ത്തായോട്പറഞ്ഞത്. നമുക്ക് മറ്റാരിലും വിശ്വസിക്കാന്‍ കഴിയില്ല, ദൈവത്തില്‍ അല്ലാതെ. അവിടുന്ന് മാത്രമേ ഉറപ്പുള്ള സങ്കേതവും ബലമുള്ള കോട്ടയുമായിട്ടുള്ളൂ.

    അതുകൊണ്ട് ദൈവമേ നീ നല്കിയ വചനത്തിന്റെ ശക്തിയാല്‍, വിശ്വാസത്താല്‍ ഞാന്‍ ഈ വചനം പറഞ്ഞുപ്രാര്‍ത്ഥിക്കുന്നു.

    മര്‍ദ്ദകര്‍ നിമിത്തം അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് രക്ഷകനെ അയച്ചു. അവര്‍ക്കുവേണ്ടി പൊരുതി. അവരെ മോചിപ്പിക്കും. ( ഏശയ്യ 19: 20 )

    ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും പിടിയില്‍ന ിന്നും എന്നെ മോചിപ്പിക്കണമേ. ഞാന്‍ ദുര്‍ബലനും നിസ്സഹായനുമാണ്. അധികാരമോ പണമോ സ്വാധീനമോ ഇല്ലാത്തവന്‍. ഇതെല്ലാം ഉള്ളവര്‍ എന്നെ അകാരണമായി പീഡിപ്പിക്കുമ്പോള്‍ വചനം അയച്ച് എന്നെ ശത്രുക്കളുടെ കരങ്ങളില്‍ നിന്ന്, കുടിലതന്ത്രങ്ങളില്‍ നിന്ന് മോചിപ്പിക്കണമേ, ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!