വധശിക്ഷയില്‍ 53 ശതമാനം വര്‍ദ്ധനവ്

വധശിക്ഷയില്‍ 2022 മുതല്‍ 53 ശതമാനം വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി 883 വധശിക്ഷകളാണ് നടപ്പിലാക്കപ്പെട്ടത്. ഇത് മുന്‍വര്‍ഷങ്ങളെ സംബന്ധിച്ചിടത്തോളം 53 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കൂടുതലായും വധശിക്ഷകള്‍ നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. 90 ശതമാനം വധശിക്ഷകളും ഇറാന്‍,സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് നടപ്പിലാക്കപ്പെട്ടിരിക്കുന്നത്.

വധശിക്ഷയെ ഒരിക്കലും കത്തോലിക്കാസഭ അംഗീകരിക്കുന്നില്ല. വ്യക്തിയുടെ മഹത്വത്തിന് എതിരായുള്ള കൃത്യമായിട്ടാണ് സഭ വധശിക്ഷയെകാണുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.