Wednesday, January 15, 2025
spot_img
More

    ഹൃദയത്തില്‍ ഭയമുള്ളപ്പോള്‍ സംഭവിക്കുന്നതെന്താണെന്നറിയാമോ?

    ഭയപ്പെടരുത് എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ പലപ്പോഴും ആവര്‍ത്തിച്ചുകേള്‍ക്കുന്ന ആശ്വാസവചനം.പക്ഷേ എന്തുചെയ്യാം പലവിധത്തിലുളള ഭയ്ങ്ങളില്‍ നാം കോര്‍ക്കപ്പെട്ടുപോകുന്നു. ഹൃദയത്തില്‍ ഭയമുള്ളപ്പോള്‍ സംഭവിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ യേശുവിന്റെ വാക്കുകളായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

    ഹൃദയത്തില്‍ ഭയമുള്ളപ്പോഴാണ് പിശാചിന് നിങ്ങളെ ഉപദ്രവിക്കാനാകുന്നത്. അതുകൊണ്ട് ഒരിക്കലും പേടിച്ചുപോകാതെ നോക്കണം. ശാന്തത കൈവരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഞാന്‍ സദാ നിങ്ങളുടെ ചാരെയുണ്ട് എന്ന അറിവില്‍ ആധിയറ്റവരായിരിക്കണം. നിങ്ങളെ തകര്‍ത്തുകളയാന്‍ പോകുന്ന സകലതില്‍ നിന്നും ഞാന്‍ സംരക്ഷണം തരും. എന്നില്‍ ആശ്രയം വെക്കുന്നവരും എന്റെ സ്‌നേഹത്തില്‍ വിശ്വാസമുള്ളവരും ആയിരിക്കുമ്പോള്‍ പിശാചിന്റെ വിക്രിയകളൊന്നും നടക്കുകയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!