ഇതിനകം എത്രയെത്ര ആത്മീയസന്ദേശങ്ങള്‍ നാം കേട്ടിരിക്കുന്നു.എല്ലാം നല്ലതുതന്നെ എന്നാല്‍ നാം ആദിമുതലേ നാം കേട്ടിരിക്കുന്ന സന്ദേശം ഏതായിരിക്കും. വിശുദ്ധഗ്രന്ഥം അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്ഇങ്ങനെയാണ്.
ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശംഇതാണ്.നാം പരസ്പരം സ്‌നേഹിക്കണം.( യോഹ 1 ;3:11)
നമ്മുടെ സ്‌നേഹം എങ്ങനെയുള്ളതായിരിക്കണമെന്നും വചനം തുടര്‍ന്നു പറയുന്നു. തി്ന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനപ്പോലെയാകരുത്. എന്തുകാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ….
നമ്മുടെ സ്‌നേഹം എങ്ങനെയുള്ളതാണെന്ന് നമുക്ക് പരിശോധിച്ചറിയാം. നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
ഈശോയേ അങ്ങ് കാണിച്ചുതന്നതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ ഞങ്ങള പഠിപ്പിക്കണമേ. അത്തരമൊരു സ്‌നേഹത്തിന് തടസമായി നില്ക്കുന്ന ഞങ്ങളുടെ എല്ലാ ബലഹീനതകളെയും അങ്ങ് പരിഹരിക്കണമേ. ആമ്മേന്‍