അനിതരസാധാരണമായ സിദ്ധിവിശേഷങ്ങളുള്ളവരാണ് വിശുദ്ധര്‍. ജീവിതകാലത്ത് അവര്‍ പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്. അത്തരംചില അത്ഭുതങ്ങളില്‍ നിന്ന് മാറിനില്ക്കുന്ന ചില അത്ഭുതങ്ങള്‍ ചെയ്തിട്ടുള്ള ചിലവിശുദ്ധരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പറക്കും വിശുദ്ധന്‍ എന്ന് പേരുള്ള വിശുദ്ധ ജോസഫ് കൂപ്പര്‍ത്തിനോയാണ് അതില്‍ മുമ്പന്‍. മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് പറന്നുയരാന്‍ കഴിവുണ്ടായിരുന്നു ഇദ്ദേഹത്തിന്. നാവികരുടെ പ്രത്യേക മാധ്യസ്ഥനാണ് കൂപ്പര്‍ത്തിനോ.
പഞ്ചക്ഷതധാരിയായ പാദ്രേപിയോയ്ക്കും പറക്കാനുള്ള കഴിവുണ്ടായിരുന്നുവത്രെ. തങ്ങളുടെ തലയ്ക്ക് മുകളിലായി പറന്നുനില്ക്കുന്ന വിശുദ്ധനെ ചിലര്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ മധ്യത്തില്‍ നിലത്തു നിന്നുയര്‍ന്നു പോകുന്ന ഫ്രാന്‍സിസ് അസ്സീസിയെ ശിഷ്യരും കണ്ടിട്ടുണ്ട്. ബൈലൊക്കേഷന്‍ കഴിവുണ്ടായിരുന്ന അല്‍ഫോന്‍സസ് ലിഗോരിക്കും നിലത്തുനിന്നുയര്‍ന്നുനില്ക്കാനുള്ള സിദ്ധിയുണ്ടായിരുന്നു. മാര്‍ട്ടിന്‍ ഡി പോറസാണ് മറ്റൊരു പറക്കും വിശുദ്ധന്‍.