എന്താണ് പ്രാര്‍ത്ഥിക്കുന്നതെന്ന് പരിശോധിക്കുക. ദൈവതിരുവിഷ്ടം അന്വേഷിക്കുന്ന പ്രാര്‍ത്ഥനയാണോ. പാപം വെറുത്തുപേക്ഷിക്കുന്ന മനോഭാവമുണ്ടോ. പ്രാര്‍ത്ഥനയില്‍ ഒന്നാം സ്ഥാനം ദൈവത്തിന് കൊടുക്കുന്നുണ്ടോ? ക്ഷമിച്ചിട്ടാണോ പ്രാര്‍ത്ഥിക്കുന്നത് വചനം ഏറ്റു പറഞ്ഞു വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നുണ്ടോ വെറും കാര്യസാധ്യ പ്രാര്‍തഥനയാണോ? കാര്യസാധ്യപ്രാര്‍ത്ഥനയാണെങ്കില്‍ക്കൂടി കുറെ കാര്യങ്ങള്‍ കര്‍ത്താവ് സാധിച്ചുകൊടുത്തിട്ടുണ്ട്.
ഭൗതികകാര്യങ്ങള്‍ മാത്രം അന്വേഷിച്ച് നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചിലപ്പോള്‍ ഉടനെ ഉത്തരം ലഭിച്ചുകൊള്ളണമെന്നില്ല. കാരണം നമ്മള്‍ വെറുതെ ഭൗതികരായി ജീവിച്ചാല്‍ പോരല്ലോ? ദൈവത്തെയും ദൈവികപദ്ധതികളെയും അന്വേഷിച്ച് അറിയണ്ടെ?
ദൈവത്തെ അനുഭവിച്ചറിയാതെ ഈ ഭൂമിയിലെ ജീവിതം കൊണ്ട് എന്തു മേന്മയാണുള്ളത്? സത്യത്തില്‍ നമ്മള്‍ ചോദിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണ് ദൈവം നമുക്ക് സ്ഥിരമായി നല്കിക്കൊണ്ടിരിക്കുന്നത്. വചനം പഠിച്ചാല്‍ ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ എളുപ്പമാണ്. കാര്യസാധ്യത്തിനായി മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുന്ന നമ്മള്‍ കുറച്ച് സമയമിരുന്ന് വചനം വായിക്കണം,പഠിക്കണം, ധ്യാനിക്കണം.( കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നുഎന്ന പുസ്തകത്തില്‍ നിന്ന്)