ഹോളിലാന്റില്‍ സമാധാനം പുലരുമോ? ക്രൈസ്തവ പത്രപ്രവര്‍ത്തകയുടെ സംസ്‌കാരച്ചടങ്ങില്‍ മുസ്ലീങ്ങളുള്‍പ്പടെ പങ്കെടുത്തത് ആയിരങ്ങള്‍

ജെറുസലേം: പാലസ്തീനിലെ ക്രൈസ്തവ പത്രപ്രവര്‍ത്തക ഷിറീന്‍ അബു അക്ക്‌ലെഹയുടെ സംസ്‌കാരച്ചടങ്ങില്‍ മുസ്ലീങ്ങളും ക്രൈസ്തവരുമുള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു. മതമൗലികവാദത്തിനും വിഭജനങ്ങള്‍ക്കും എതിരെ ശബ്ദിക്കാനും നിലകൊള്ളാനും അനേകരെ ഈ ദാരുണസംഭവം പ്രേരിപ്പിച്ചിട്ടുണ്ട് എന്നതിന്റെ പ്രകടമായ തെളിവാണ് ഇത്.

മെയ് 11 നാണ് പട്ടാളവും ഇസ്രേലി ഡിഫെന്‍സ് ഫോഴ്‌സുംതമ്മിലുള്ള സംഘര്‍ഷത്തില്‍ പത്രപ്രവര്‍ത്തക കൊല്ലപ്പെട്ടത്. ഈ കൊലപാതകം സോഷ്യല്‍ മീഡിയായില്‍ വന്‍ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ആരാണ് ഈ കൊലപാതകത്തിന് കാരണക്കാര്‍ എന്നതായിരുന്നു ചര്‍ച്ച.

പാലസ്തീനിലെ നിരപരാധികളായ മനുഷ്യരുടെപ്രതിനിധിയായിട്ടാണ് ഷിറിന്‍ അബു വ്യാഖ്യാനിക്കപ്പെട്ടത്. നിഷ്‌ക്കളങ്കരെ കൊ്‌ന്നൊടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ കൊലപാതകം. പാലസ്തീനിന്റെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന വ്യക്തികൂടിയായിരുന്നു ഈ പത്രപ്രവര്‍ത്തക. തന്റെസഹോദരിയുടെ കൊലപാതകംസമാധാനശ്രമങ്ങള്‍ക്കുവേണ്ടിയുള്ള സാധ്യതയായി മാറണമെന്ന് ഷിറിന്റെ സഹോദരന്‍ ആന്‍ടണ്‍ അഭിപ്രായപ്പെട്ടു. പാലസ്തീനിലെ ജനങ്ങള്‍ക്ക് സമാധാനം വേണം. ഈ വികാരം പങ്കുവയ്ക്കപ്പെടുകയുംവേണം. അദ്ദേഹം പറയുന്നു. അതുപോലെ ഈ കൊലപാതകം മുസ്ലീം പാലസ്തീനും അറബ് ലോകവും തമ്മിലുളള സംവാദത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്.
സമാധാനശ്രമങ്ങള്‍ക്ക് ഇതൊരു തുടക്കമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.