മാര്‍പാപ്പയുടെ ഹംഗറി പര്യടനം സെപ്തംബര്‍ 12 ന്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി പര്യടനം സെപ്തംബര്‍ 12 ന് നടക്കും. സ്ലോവേക്യയിലേക്കുള്ള മൂന്നു ദിവസത്തെ യാത്രയ്ക്കിടയില്‍ വെറും ഏഴു മണിക്കൂര്‍ മാത്രമാണ് പാപ്പ ഹംഗറിയില്‍ ചെലവഴിക്കുന്നത്. ബുഡാപെസ്റ്റില്‍ നടക്കുന്ന അമ്പത്തിരണ്ടാമത് ഇന്റര്‍നാഷനല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസിന്റെ സമാപനദിവ്യബലി അര്‍പ്പിക്കാന്‍ വേണ്ടിയാണ് പാപ്പ ഹംഗറിയിലെത്തുന്നത്. സെപ്തംബര്‍ 12 ന് റോമിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ ആറുമണിക്ക് പാപ്പ പുറപ്പെടും. ബുഡാപെസ്റ്റ് എയര്‍പോര്‍ട്ടില്‍ 7.45 ന് എത്തിച്ചേരും. ഹംഗറി പ്രസിഡന്റുമായി അരമണിക്കൂര്‍ നേരം കണ്ടുമുട്ടും.

ഹംഗറിയും സ്ലോവാക്യയും സന്ദര്‍ശിച്ചേക്കുമെന്ന് പാപ്പ ജൂലൈ നാലിന് അറിയിച്ചിരുന്നു. ഇതിന് മുമ്പ് ദിവ്യകാരുണ്യകോണ്‍ഗ്രസില്‍പങ്കെടുത്ത മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമനായിരുന്നു. 2000 ല്‍ റോമില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിലായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.