ഇറ്റാനഗര്‍: അരുണാച്ചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയുടെ മെത്രാനായി മലയാളി വൈദികന്‍ നിയമിതനായി. കോതമംഗലം രൂപതയിലെ ഫാ.ബെന്നി വര്‍ഗീസ് ഇടത്തട്ടേലാണ് നിയുക്ത മെത്രാന്‍. ഇറ്റാനഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഇദ്ദേഹം. ബിഷപ് ഡോ. ജോണ്‍ തോമസ് കാട്ടറുകുടിയില്‍ രാജിവച്ചതോടെയാണ് പുതിയ നിയമനം. നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജണല്‍ ബിഷപ്‌സ് കൗണ്‍സിലിന്റെ മതബോധന കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ദിമാപൂരിലെ കോഹിമ രൂപത പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വടാട്ടുപാറ ഇടത്തട്ടേല്‍ പരേതരായ വര്‍ഗീസ് അന്നക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളില്‍ എട്ടാമനാണ് ഫാ. ബെന്നി.