മൈഗ്രെയ്ന്‍ രോഗികളുടെയും ക്ഷയരോഗികളുടെയും മധ്യസ്ഥയാണ് വിശുദ്ധ ജെമ്മ ഗല്‍ഗാനി. യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മധ്യസ്ഥയായും ജെമ്മയെ വണങ്ങുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളോടുംദിവ്യകാരുണ്യത്തോടുമള്ള ഭക്തിയാണ് ജെമ്മയുടെ ആത്മീയതയുടെ അടിസ്ഥാനം. കാവല്‍മാലാഖമാരുടെയും പരിശുദ്ധ അമ്മയുടെയും പല ദര്‍ശനങ്ങളും ഈ വിശുദ്ധയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈശോയുടെ തിരുമുറിവുകള്‍ 1899 ജൂണ്‍ എട്ടിന് സ്വശരീരത്തില്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. വിശുദ്ധ മേരി അലോക്കയും വ്യാകുലങ്ങളുടെ ഗബ്രിയേലും വിശുദ്്ധ ജെമ്മയ്ക്ക് രോഗസൗഖ്യം നല്കിയതായും ചരിത്രം പറയുന്നു. എന്നാല്‍ ജീവിതകാലത്ത് ജെമ്മയുടെ വിശ്വാസജീവിതവും ദര്‍ശനവും പലരും വിശ്വസിച്ചിരുന്നില്ല.
ഓ ക്രൂശിതനായ ഈശോയോ ഇതാ ഞാന്‍ എന്നെ അങ്ങയുടെ കുരിശിന്‍ചുവട്ടില്‍ സമര്‍പ്പിക്കുന്നു. എന്നെ ഒരിക്കലും തള്ളിക്കളയരുതേ എന്നായിരുന്നു ജെമ്മയുടെ എപ്പോഴത്തെയും പ്രാര്‍ത്ഥന.