ജോ ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുകയില്ലെന്ന് കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഗ്രിഗറി

വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുകയില്ലെന്ന് കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഗ്രിഗറി.

ബൈഡന്‍ അബോര്‍ഷനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെങ്കിലും അദ്ദേഹത്തിന് ദിവ്യകാരുണ്യം നല്കുമെന്നാണ് ഇപ്പോള്‍ ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. അടുത്തയിടെയാണ് ആര്‍ച്ച് ബിഷപിന് കര്‍ദിനാള്‍ പദവി നല്കിയത്.

ബൈഡനുമായുള്ള സംഭാഷണം പ്രതീക്ഷിക്കുന്നുവെന്നും നല്ലൊരു ബന്ധത്തില്‍ ഇരുകൂട്ടരും തമ്മില്‍ വളര്‍ന്നുവരാനാണ് ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. സഭയുടെ സാമൂഹികപ്രബോധനം അനുസരിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളില്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാതെയുമിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് മെത്രാന്മാരുടെ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ് തന്റെ നിലപാടുകള്‍ അറിയിച്ചത്. വെര്‍ച്വല്‍ മീറ്റിങ്ങാണ് സംഘടിപ്പിച്ചത്.

ദൈവത്തിന്റെ ഛായയില്‍ ഉദരത്തില്‍ രൂപമെടുക്കുന്ന നിമിഷം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നതാണ് കത്തോലിക്കാസഭയുടെ നിലപാടെന്നും അബോര്‍ഷന്‍ എന്നാല്‍ കൊലപാതകമെന്നാണ് സഭ കരുതുന്നതെന്നും അമേരിക്കന്‍ ലൈഫ് ലീഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹഗ് ബ്രൗണ്‍ പറഞ്ഞു.

മാരകപാപമായിട്ടാണ് കത്തോലിക്കര്‍ അബോര്‍ഷനെ കാണുന്നത്. അബോര്‍ഷന്‍ വിരുദ്ധ നിലപാടുകളെ തുടര്‍ന്ന് 2019 ല്‍ ബൈഡന് ദിവ്യകാരുണ്യം നിഷേധിച്ചിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്‌റായി സേവനം ചെയ്ത കാലത്ത് അദ്ദേഹത്തിന് ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടിരുന്നുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.