ക്രൈസ്തവ ഐക്യത്തിന് വേണ്ടി ദിവസം നാല് ജപമാല പ്രാര്‍ത്ഥനകള്‍ ലൈവ് സംപ്രേഷണം ചെയ്ത് ഇ ഡബ്യൂടിഎന്‍

വാഷിംങ്ടണ്‍ : ക്രൈസ്തവ ഐക്യത്തിന് വേണ്ടി ദിവസം നാല് ജപമാല പ്രാര്‍ത്ഥനകള്‍ ലൈവായി സംപ്രേഷണം ചെയ്ത് ഇ ഡ്ബ്യൂടിഎന്‍. സെപ്തംബര്‍ ഒന്നുമുതലാണ് ഇതാരംഭിച്ചിരിക്കുന്നത്. ഇഡബ്യൂടിഎന്‍ ചാപ്ലയിന്‍ ഫാ.ജോസഫ് മേരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കോവിഡ് മൂര്‍ദ്ധന്യകാലത്ത് ചാനല്‍ ജപമാലപ്രാര്‍ത്ഥനകള്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു, പിന്നീട് കോവിഡ്‌നിയന്ത്രണവിധേയമായപ്പോള്‍ അതിന് മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സഭകളുടെ ഐക്യത്തിന് വേണ്ടി വീണ്ടും ജപമാല പ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ദിവസം നാലുതവണ ജപമാലപ്രാര്‍ത്ഥനകള്‍ ലൈവായി സംപ്രേഷണം ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.