മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലിയില്‍

തിരുവല്ല: ഫെബ്രുവരി ഒമ്പതു മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്ഇത് ശതോത്തര രജതജൂബിലി വര്‍ഷം.ഇതോട് അനുബന്ധിച്ച് 125 വര്‍ഷത്തെ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കും. അതുപോലെ 125 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്നഎക്‌സിബിഷനും ക്രമീകരിക്കും. കൂടാതെ 25 മിഷന്‍ ഭവനങ്ങളും നിര്‍മ്മിക്കും.

ഫെബ്രുവരി ഒമ്പതിന് 2.30 ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയിലെ മെത്രാന്മാരെ കൂടാതെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള മെത്രാന്മാരും മുഖ്യപ്രസംഗകരായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.