നാലാം സ്ഥാപന വര്‍ഷത്തോട് അനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ മരിയന്‍ ധ്യാനം

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നാലാം സ്ഥാപന വര്‍ഷത്തോട് അനുബന്ധിച്ച് മരിയന്‍ ധ്യാനം നടത്തുന്നു. ഇന്ന് മുതല്‍ ജൂലൈ അഞ്ച് ഞായറാഴ്ച വരെ റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നിന്ന് ലൈവ് സ്ട്രീമിങ് വഴിയായിരിക്കും ധ്യാനം. സമയം രാവിലെ 11.30 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ.

ഫാ.ജോര്‍ജ് പനക്കല്‍ വിസിക്ക് പുറമെ വിന്‍സെന്‍ഷ്യന്‍ വൈദികരും എംസിബിഎസ് വൈദികരും ധ്യാനത്തിന് നേതൃത്വം നല്കും. ഡിവൈന്‍ യുകെ യൂട്യുബ് ചാനലിലൂടെ ധ്യാനത്തില്‍ പങ്കെടുക്കാം. 2016 ജൂലൈ 16 നാണ് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപീകൃതമായത്. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനം കൂടിയായിരുന്നു അന്ന്.

എല്ലാ രൂപതാംഗങ്ങളും ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.