കൊറോണ വൈറസ് ബാധിതരെ വിമാനത്തിലിരുന്ന് ഹന്നാന്‍ വെള്ളം തളിച്ച് വെഞ്ചരിച്ചു

ന്യൂ ഓര്‍ലെന്‍സ്: ന്യൂ ഓര്‍ലെന്‍സ് ആര്‍ച്ച് ബിഷപ് ഗ്രിഗറി ഏയ്മണ്ട് ദു: ഖവെള്ളിയാഴ്ച വിമാനത്തിലിരുന്ന് കൊറോണ വൈറസ് ബാധിതരെ വെഞ്ചരിച്ചു. നഗരത്തിന്റെ വിവിധഭാഗങ്ങളിലെ ആളുകളെയാണ് ഇപ്രകാരം വെഞ്ചരിച്ചത്.

ഈശോ മാമ്മോദീസാ സ്വീകരിച്ച ജോര്‍ദാന്‍ നദിയിലെ വെള്ളമാണ് വെഞ്ചരിപ്പിന് ഉപയോഗിച്ചത്. അടുത്തദിവസമാണ് കൊറോണ രോഗബാധയില്‍ നിന്ന് ആര്‍ച്ച് ബിഷപ് ഗ്രിഗറി ഏയ്മണ്ട് രോഗവിമുക്തനായത്.

ലൂസിയാനയില്‍ ഇരുപതിനായിരത്തോളം ആളുകള്‍ കോവിഡ് 19 രോഗബാധിതരായിട്ടുണ്ട്. രൂപതയിലെ 64 ഇടവകകളിലും കോവിഡ് 19 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.